Surah Quraysh [106 ]
Quran Arabic Diwanee Sulus Calligraphy
سورة قريش خط ديوانى الثلث القرآن الكريم
സൂറത്തു ഖുറൈശ് (106 ) ഖുര്‍ആന്‍ കാലിഗ്രഫി വീഡിയോ
അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ ലിഖിതം, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു. വ്യത്യസ്ത തരം അറബി കലിഗ്രഫി ലിപികൾ ഉണ്ട്.:- കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ്ഖഖ് റയ്ഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി
لِإِيلَافِ قُرَيْشٍ ﴿١﴾ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ ﴿٢﴾ فَلْيَعْبُدُوا رَبَّ هَـٰذَا الْبَيْتِ ﴿٣﴾ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ ﴿٤﴾صدق الله العظيم
No comments:
Post a Comment