ഖുര്‍ആന്‍ അറബിക്ക് കലിഗ്രഫി
سورة الملك بالخط الثلث العربية القرآن الكريم
അക്ഷരങ്ങളുടെ പ്രത്യേക രൂതിയില്‍ മനോഹരമാക്കി ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി എന്ന് പറയുന്നത്. പ്രധാനമായും അറബി ഭാഷയിലാണ് ഈ കലാരൂപം കൂടുതലായി ഉപയോഗിച്ചുവരുന്നത്. റോമന്‍ കൊത്തുപണികളിലും, ചൈനീസ് നാഗരികതയിലും ബൈബിളിലും കാലിഗ്രഫി ഉപയോഗിച്ചിരുന്നു. ഖുര്‍ആന്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങിയപ്പോള്‍ ആരംഭിച്ച ലിപി പരിഷ്‌ക്കരണത്തില്‍ നിന്നാണ് അറബി കലിഗ്രഫി രൂപപ്പെട്ട് വന്നത്. ഖുര്‍ആന്‍ പ്രതികള്‍, മദ്രസകള്‍, പള്ളികള്‍ എന്നിവ അലങ്കരിക്കുന്നതിന് അറബി കലിഗ്രഫി ഉപയോഗിക്കുന്നു.ബ്രഷ്, മുര്‍ച്ചയുള്ള എഴുത്ത് ഉപകരണം എന്നിവ ഉപയോഗിച്ച് ഡിസൈന്‍ ചെയ്യുന്ന കലയാണ് കലിഗ്രഫി.അറബി കലിഗ്രഫികള്‍ വിവിധ തരം1. കൂഫി ലിപ, 2. നസ്‌ഖ് ലിപി, 3. ഥുലൂഥ്, 4. മുഹഖ്‌ഖഖ്, 5, റയ്‌ഹാനി, 6. റുഖ്‌അ, 7. ഫാര്‍സി തുടങ്ങിയ കാലിഗ്രഫികള്‍ ഉണ്ട്.ഖുര്‍ആനിലെ 67 -ാ മത്തെ അദ്ധ്യായമായ സുറത്ത് മുല്‍ക്കിലെ 30 ആയത്തുകളാണുള്ളത്. ഇതിലുള്ള ഓരോ ആയത്തുകളും കലിഗ്രഫിയില്‍ ഉണ്ടാക്കിയിരിക്കുന്നു.
No comments:
Post a Comment