Surah Al Al Inshiqaq [84] Quran Arabic Calligraphy
سورة الانشقاق الخط الثلث
ഖുര്‍ആന്‍ കാലിഗ്രഫി
അറബി അക്ഷരങ്ങൾ കൊണ്ടുള്ള കലയാണ് അറബി കാലിഗ്രാഫി. ഖുർആൻ പകർത്തി എഴുതുന്നതിലൂടെ ഈ കലാരൂപം വികാസം കൊള്ളുകയായിരുന്നു. വാക്കുകളും വാക്യങ്ങളും ഉൾകൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന രീതിയിലേക്ക് ഇത് വളർന്നു വികസിച്ചിട്ടുണ്ട്. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രാഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രാഫി വളർന്നു എന്നത് ഇതിന്റെ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നു.അതേപോലെ പള്ളികളുടെ മിഹ്‌റാബും ചുമരുകളും മനോഹരമായി ആലേഖനം ചെയ്ത ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടലങ്കരിക്കുക ഒരു പതിവായിത്തീര്‍ന്നു. അറബിയുടെ വ്യത്യസ്ത ലിപി മാതൃകകള്‍ ഇതിനായി ഉപയോഗപ്പെടുത്തപ്പെട്ടു. കൂഫി ലിപിയിലാണ് ആദ്യകാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത്. പിന്നീട് നസ്ഖ്, തഅ്‌ലീഖ്, ഥുലുഥ്, മഗ്‌രിബി, ദീവാനി ലിപി മാതൃകകളും പ്രചാരം നേടി.
ഖുര്‍ആനിലെ 84-ാ മത്തെ അദ്ധ്യായമായ സൂറ: ഇൻഷിഖാഖില്‍ 25 ആയത്തുകളാണുള്ളത്. ഇതിലുള്ള ഓരോ ആയത്തുകളും കലിഗ്രഫിയില്‍ ഉണ്ടാക്കിയിരിക്കുന്നു.
Surah Al Inshiqaq [84] Quran Arabic Calligraphy
No comments:
Post a Comment