Sunday 15 March 2020

Surah Al Infitar [82 ] Arabic Calligraphy سورة الانفطار بالخط الثلث ഖുര്‍ആന്‍ കാലിഗ്രഫി

Surah Al Infitar [82] Quran Arabic Calligraphy 

سورة الانفطار بالخط الثلث 

ഖുര്‍ആന്‍ കാലിഗ്രഫി

അറബി അക്ഷരങ്ങൾ കൊണ്ടുള്ള കലയാണ് അറബി കാലിഗ്രാഫി. ഖുർആൻ പകർത്തി എഴുതുന്നതിലൂടെ ഈ കലാരൂപം വികാസം കൊള്ളുകയായിരുന്നു. വാക്കുകളും വാക്യങ്ങളും ഉൾകൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന രീതിയിലേക്ക് ഇത് വളർന്നു വികസിച്ചിട്ടുണ്ട്. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രാഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രാഫി വളർന്നു എന്നത് ഇതിന്റെ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നു.അതേപോലെ പള്ളികളുടെ മിഹ്‌റാബും ചുമരുകളും മനോഹരമായി ആലേഖനം ചെയ്ത ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടലങ്കരിക്കുക ഒരു പതിവായിത്തീര്‍ന്നു. അറബിയുടെ വ്യത്യസ്ത ലിപി മാതൃകകള്‍ ഇതിനായി ഉപയോഗപ്പെടുത്തപ്പെട്ടു. കൂഫി ലിപിയിലാണ് ആദ്യകാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത്. പിന്നീട് നസ്ഖ്, തഅ്‌ലീഖ്, ഥുലുഥ്, മഗ്‌രിബി, ദീവാനി ലിപി മാതൃകകളും പ്രചാരം നേടി.

ഖുര്‍ആനിലെ 82 -ാ മത്തെ അദ്ധ്യായമായ സൂറ: ഇന്‍ഫിത്താറില്‍ 19 ആയത്തുകളാണുള്ളത്‌. ഇതിലുള്ള ഓരോ ആയത്തുകളും കലിഗ്രഫിയില്‍ ഉണ്ടാക്കിയിരിക്കുന്നു.

Surah Al Infitar [82] Quran Arabic Calligraphy Vedio

سورة الانفطار بالخط الثلث

ഖുര്‍ആനിലെ 82 -ാം മത്തെ അദ്ധ്യായമായ
സൂറ:ഇന്‍ഫിത്താറിലെ ആയത്തുകള്‍ കൊണ്ട്‌്‌
ഖുര്‍ആന്‍ കാലിഗ്രഫി - ഹത്തു സുലുസില്‍ തയ്യാറാക്കിയത്‌.



No comments:

Post a Comment

مصور الخط العربي Musawirul Hathul Arabi

مُصَوِّرُ الخَطِّ العَرَبِي الخط العربي هو تاريخ للفن العربي والإسلامي وخير سجل لتطور هذا الفن، ومراحله تُمثل مراحل الفكر العربي الفني، ولم ...

calligraphy art design